Sunday, December 20, 2009

BHARTHAAVU ഭര്ത്താവ് 1964

കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ?

Take a moment to enjoy “Kakka Kuyile Chollu. Kai Nokaanariyamo” a duet rendered by Yesudas & L.R. Eswari in the film Bharthaavu (1964) music composed by Dakshinamurthy to P. Bhaskaran’s lyric. I rate this number as the best amongst Malayalam duets.

1964ഠ വര്ഷം പുറത്തിറങ്ങിയ ഭര്ത്താവ് എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്ക്കരന്റെ വരിക ള്ക്ക് സ്വാമി ഈണം പകര്ന്നു യേശുദാസും ,LR ഈശ്വരിയും ചേര്ന്ന് ആലപിച്ച ഈ ഗാനത്തെ ഒന്നു ച്രെവിക്കുവാന് ഞാന് നിങ്ങളോട് അഭ്യര്ത്ഥിക്കുന്നു..





കാക്കക്കുയിലേ ചൊല്ലൂ കൈനോക്കാനറിയാമോ?
പൂത്തുനില്ക്കുിമാശകളെന്നു കായ്ക്കുമെന്നു പറയാമോ?
(കാക്കക്കുയിലേ ചൊല്ലൂ..)

കാറ്റേ കാറ്റേ കുളിര്കാറ്റേ,
കണിയാന്‍ ജോലിയറിയാമോ?
കണ്ട കാര്യം പറയാമോ?
കാട്ടിലഞ്ഞി പൂക്കളാലേ
കവടി വയ്ക്കാനറിയാമോ?
(കാക്കക്കുയിലേ...)

കുരുവീ നീലക്കുരുവീ
കുറികൊടുക്കാന്‍ നീ വരുമോ?
കുരവയിടാന്‍ നീ വരുമോ?
കുഴലുവിളിക്കാന്‍ മേളം കൊട്ടാന്
കൂട്ടരൊത്തു നീവരുമോ?
(കാക്കക്കുയിലേ...)

തുമ്പീ തുള്ളും തുമ്പീ തംബുരു മീട്ടാന്‍ നീ വരുമൊ?
പന്തലിലിരുന്നു പാടാമോ
കൈതപൂത്ത പൂമണത്താല്
കളഭമരയ്ക്കാന്‍ നീ വരുമോ?
(കാക്കക്കുയിലേ...)

No comments: